X

ന്യൂനമര്‍ദം: സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത ഉള്ളതതിനാല്‍ വരുന്ന ജൂണ്‍ 11 മുതല്‍ സംസ്ഥാനത്ത് വാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലവസ്ഥാന വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.ജൂണ്‍ 11 ന് മലപ്പുറം, പത്തനംതിട്ട, വയനാട്, കൊല്ലം, കോട്ടയം,കാസര്‍കോട്,എറണാകുളം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, മഴക്ക് എന്നി ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്.

ജൂണ്‍ 12 ന് പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍കോട്
കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍,ആലപ്പുഴ, പാലക്കാട്, മലപ്പുറം, എന്നി ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്.

ജൂണ്‍ 13 ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Test User: