മാവേലിക്കര: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു. തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ ഷീബ (45) ഭര്‍ത്താവ് സന്തോഷ് (51)എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ആദ്യം ഭാര്യ ഫാനില്‍ ആത്മഹത്യ ചെയ്യുകയും ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഷീബയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഷീബ മരിച്ചിരുന്നു. ഇതില്‍ മനംനൊന്ത വീട്ടില്‍ തിരികെയെത്തിയ ഭര്‍ത്താവ് സന്തോഷും ആത്മഹത്യ ചെയ്യുകയായിരുന്നു.
വീട്ടിലെ കുടുംബവഴക്ക് തന്നെയാകാം രണ്ടുപേരെയും ഇത്തരമൊരു ദുരവസ്ഥയില്‍ എത്തിച്ചതെന്ന് പോലീസ് പറയുന്നു.