X

ഹജ്ജ് അപേക്ഷ വൈകരുത്; മുസ്ലിംലീഗ് എം.പിമാര്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഹജ്ജ് അപേക്ഷ വൈകുന്ന സാഹചര്യം ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് എം.പിമാര്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, നവാസ് ഗനി എം.പി എന്നിവരാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് നയം ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. ഹജ്ജിനുള്ള അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. ഇതെല്ലാം വൈകുന്നത് തീര്‍ത്ഥാടകര്‍ക്കും ഹജ്ജ് നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും വലിയ പ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍ എത്രയും വേഗം ഹജ്ജ് നയം പ്രഖ്യാപിക്കണമെന്നും ഹജ്ജിനുള്ള അപേക്ഷ ക്ഷണിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുസ്ലിംലീഗ് എം.പിമാര്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

webdesk12: