സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശം സംബന്ധിച്ച് വിശദാംശങ്ങള്‍ തേടണമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം.കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്തു മാത്രം സത്യപ്രതിജ്ഞയ്ക്ക് മുതിരരുത്. ഗവര്‍ണര്‍ ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. ഗവര്‍ണറുടെ ലീഗല്‍ അഡ്വൈസര്‍ ഗോപകുമാരന്‍ നായരുടേതാണ് നിയമോപദേശം. വിഷയത്തില്‍ അന്തിമ തീരുമാനം ഗവര്‍ണര്‍ നാളെ എടുക്കും.വിഷയത്തില്‍ വിശദമായി പരിശോധന നടത്തുമെന്നു നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.
ഭരണഘടനയുടെ അന്തസിനെ അപമാനിച്ചു എന്നതാണ് സജി ചെറിയാനെതിരായ കേസ്. കേസിന്റെ പുരോഗതിയില്‍ എന്തു മാറ്റമുണ്ടായെന്നു പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുനഃപ്രവേശം സംബന്ധിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. വിഷയത്തില്‍ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.