X

പ്രവാസികള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന

വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. ജോലിക്കോ പഠന ആവശ്യങ്ങള്‍ക്കായോ വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍ഗണനാ വിഭാഗങ്ങളില്‍ പ്രവാസികളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദേശത്ത് അംഗീകാരമുള്ള കോവിഷീല്‍ഡ് വാക്‌സിനാണ് ഇവര്‍ക്ക് ലഭ്യമാക്കുന്നത്. ഇതിനായി പാസ്‌പോര്‍ട്ട് നമ്പറാണ് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടത്. കോവിന്‍ ആപ്പിലും തുടര്‍ന്ന് കോവിഡ് 19 സൈറ്റിലും രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണന ലഭിക്കാന്‍ വിസയുടെ കോപ്പിയും ചേര്‍ക്കണം. പാസ്‌പോര്‍ട്ടിലുള്ള പേര് തന്നെ ആയിരിക്കണം നല്‍കേണ്ടത്. ആദ്യ ഡോസ് എടുത്ത് 82 ദിവസം കഴിഞ്ഞാണ് രണ്ടാം ഡോസ് ലഭ്യമാകുക. രണ്ടാം ഡോസ് സമയം ഓര്‍ത്തുവെക്കണം. നേരത്തെ ഒന്നാം വാക്‌സിന് എടുക്കുന്ന സമയത്ത് ആധാര്‍ നമ്പര്‍ നല്‍കിയവര്‍ക്ക് രണ്ടാം ഡോസ് സമയത്ത് പാസ്‌പോര്‍ട്ട് രേഖ ഹാജരാക്കി മാറ്റണം. കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലഭിക്കുന്ന 14 അക്ക റഫറന്‍സ് നമ്പര്‍ കുത്തിവെപ്പ് കേന്ദ്രത്തില്‍ നല്‍കണം.

രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ:

1- വാക്‌സിനേഷന്‍ രജിസ്‌ട്രേഷന് കോവിന്‍ പോര്‍ട്ടലില്‍ (w.w.w.cowin.gov.in) ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവിടെ തിരിച്ചറിയല്‍ പാസ്‌പോര്‍ട്ട് തെരഞ്ഞെടുത്ത് പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തി ലഭിക്കും. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് ഐ.ഡി ഉപയോഗിച്ചാണ് ശേഷം മുന്‍ഗണനയ്ക്കായി രജിസ്റ്റര്‍ ചെയ്യേണ്ടത്.

2- വാക്‌സിനേഷനില്‍ മുന്‍ഗണന ലഭിക്കാന്‍ https/covid19.kerala.in/vaccine എന്ന വെബ്‌സൈറ്റ് തുറന്ന ശേഷം individual request തെരഞ്ഞെടുക്കണം. സ്‌ക്രീനില്‍ തെളിയുന്ന സന്ദേശം ക്ലോസ് ചെയ്ത ശേഷം മൊബൈല്‍ നമ്പര്‍ നല്‍കണം. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി എന്റര്‍ ചെയ്ത് verify ക്ലിക്ക് ചെയ്യണം.

3- ഒ.ടി.പി വെരിഫിക്കേഷന്‍ പൂര്‍ത്തിയായ ശേഷം തുടര്‍ന്ന് ലഭിക്കുന്ന ഫോമില്‍ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം എന്നിവ നല്‍കിയ ശേഷം യോഗ്യതാ വിഭാഗം എന്നതില്‍ going abroad തെരഞ്ഞെടുക്കണം. ശേഷം വാക്‌സിനേഷന്‍ കേന്ദ്രം തെരഞ്ഞെടുക്കാം. ജില്ലയില്‍ നിന്ന് സമീപത്തുള്ള കേന്ദ്രം തെരഞ്ഞെടുക്കണം.

4- supporting documents എന്നുള്ള ഭാഗത്ത് രണ്ട് രേഖകള്‍ അപ്‌ലോഡ് ചെയ്യണം. പാസ്‌പോര്‍ട്ടിലെ വ്യക്തിഗത വിവരങ്ങളുള്ള പേജും വിസ സംബന്ധമായ വിവരങ്ങളുള്ള പേജും ഇവിടെ രണ്ട് ഫയലുകളായി അപ്‌ലോഡ് ചെയ്യണം.

5- തുടര്‍ന്ന് നേരത്തെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച 14 അക്ക റഫറന്‍സ് ഐ.ഡി നല്‍കിയ ശേഷം submit ചെയ്യാം.

6- ഹോം പേജില്‍ സ്റ്റാറ്റസ് ചെക്ക് ചെയ്യാനുള്ള ബട്ടണ്‍ ഉണ്ട്. ഇതുപയോഗിച്ച് നിലവിലെ സ്റ്റാറ്റസ് അറിയാം.

 

Test User: