X

കര്‍ഷകരില്‍ നിന്ന് പണപ്പിരിവ് ;രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി:ഏലം കര്‍ഷകരില്‍ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ചെറിയാന്‍ വി ചെറിയാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ. രാജൂ എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.

തിരിച്ചറിയാതിരിക്കാന്‍ മഫ്തിയില്‍ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്. ആയിരം മുതല്‍ പതിനായിരം രൂപ പണപ്പിരിവ് നടത്തിയതായി കര്‍ഷകര്‍ കൊടുത്ത പരാതിയില്‍ പറയുന്നു.പണം നല്‍കിയിലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിഷയത്തില്‍ ചീഫ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി. വിഷയത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്താനാണ് വനംവകുപ്പ് തയ്യാറെടുക്കുന്നത്.

Test User: