ദുബായ് : വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പിടിച്ചു പുറത്താക്കി.ദുബായ് വിമാനത്താവളത്തില്‍വച്ചാണ് സംഭവം. ഷൈന്‍ അഭിനയിച്ച പുതിയ ചിത്രം ഭാരത സര്‍ക്കസിന്റെ ദുബായ് പ്രമോഷന്‍ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഷൈന്‍ ടോം യാത്ര ചെയ്യേണ്ടി ഇരുന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്.
നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്നു പിടിച്ചു പുറത്താക്കുകയായിരുന്നു. നായക നടനാണെന്ന് കൂടെയുണ്ടായിരുന്നവര്‍ അധികൃതരെ അറിയിച്ചെങ്കിലും നടനെ ഉടന്‍ തന്നെ വിമാനത്തില്‍ നിന്നു പുറത്താക്കുകയായിരുന്നു.ഷൈന്‍ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഏതാനും മാസം മുന്‍പും ഷൈന്‍ ടോം ദുബായ് വിമാനത്താവളത്തില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. എയര്‍ ഇന്ത്യ അധികൃതരുമായാണ് അന്ന് വിമാനത്തിനു പുറത്ത് പ്രശ്‌നമുണ്ടായത്. ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള എഐ 934 വിമാനത്തിലാണ് ഷൈന്‍ ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കിയത്.