നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപിന്റെ സത്യവാങ്മൂലം.വിസ്താരത്തിന് പ്രോസിക്യുഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണ്. ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ തുറന്നതും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടത്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത നീട്ടിക്കൊണ്ടു പോകാനാണ് ഈ നടപടിയെന്നും ഇതിനായുള്ള ശ്രമമാണ് പൊലീസുംഅതിജീവിതയും പ്രോസിക്യൂഷനും നടന്നുനതെന്നും ദിലീപ് ആരോപിക്കുന്നു. ദിലീപിന്റെ വാദങ്ങള്‍ വെള്ളിയാഴ്ച ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.