ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കേസിലെ കക്ഷികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്ന കേസില്‍പ്പെട്ട അഡ്വ.സൈബി ജോസ് കിടങ്ങൂര്‍ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞു. അസോസിയേഷന്‍ സെക്രട്ടറിക്ക് അഡ്വ. സൈബി ജോസ് രാജിക്കത്ത് നല്‍കി. അസോസിയേഷന്‍ നിര്‍വാഹകസമിതിയോഗം രാജി അംഗീകരിച്ചു.
ജനുവരി ഒന്നിനാണ് സൈബി പ്രസിഡന്‍റായി ചുമതലയേറ്റത്.ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കേസിലെ കക്ഷികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.