സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പങ്കെടുക്കും. ഇ.പിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. കണ്ണൂരിലെ റിസോര്‍ട്ട് വിവാദുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ മറുപടി പറയാനാണ് ഇ.പി.ജയരാജന്റെ തീരുമാനം. നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിന്റെ പ്രധാനപ്പെട്ട ചര്‍ച്ചയും ഇതു തന്നെയാകും.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇ.പി ജയരാജന്‍ പങ്കെടുക്കും
Tags: CPMep jayarajan
Related Post