X

പുതിയ അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പ്രവേശനം ആരംഭിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ പൊതുനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവേശന നടപടികള്‍ നടക്കും. സ്‌കൂള്‍ പ്രവേശനത്തിന് ഓണ്‍ലൈനായി സമ്പൂര്‍ണ്ണ പോര്‍ട്ടലിലൂടെ (മൊുീീൃിമ. സശലേ. സലൃമഹമ. ഴീ്.ശി) രക്ഷകര്‍ത്താക്കള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

അതിനുള്ള സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് ഫോണില്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പ്രധാന അധ്യാപകര്‍ അഡ്മിഷന് ആവശ്യമായ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. പ്രവേശനത്തിനോട് അനുബന്ധമായ രേഖകളും മറ്റ് വിശദാംശങ്ങളും ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം കൃത്യത ഉറപ്പ് വരുത്തി ക്രമീകരിക്കണം. നിലവിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷവും രക്ഷിതാക്കള്‍ക്ക് സ്‌കൂളുകളില്‍ നേരിട്ടെത്തി കുട്ടികളുടെ പ്രവേശനത്തിന് അപേക്ഷ നല്‍കാം.

നിലവില്‍ അഡ്മിഷന്‍ സമയത്ത് ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കും താല്‍ക്കാലികമായി അഡ്മിഷന്‍ നല്‍കാവുന്നതാണ്. അന്യസംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്കും ഇത്തരത്തില്‍ അഡ്മിഷന്‍ നല്‍കാവുന്നതാണ്. സമ്പൂര്‍ണയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ നിലവില്‍ ആധാര്‍ നമ്പര്‍ (യു.ഐ.ഡി)ലഭിച്ച കുട്ടികള്‍ യു.ഐ.ഡി നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്.

യു.ഐ.ഡി നമ്പര്‍ ‘വാലിഡ്’ ആണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്.

വിദ്യാഭ്യാസ ഓഫീസര്‍മാരും അധ്യാപകരും ഇക്കാര്യത്തില്‍ അനുകൂലമായ സമീപനം സ്വീകരിക്കുകയും പ്രവേശന നടപടികള്‍ കാര്യക്ഷമമാക്കുകയും വേണം. വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് സമ്പൂര്‍ണ വഴിയുള്ള നിലവിലെ സംവിധാനം തുടരാവുന്നതാണ്.

വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും മേല്‍പ്പറഞ്ഞ രീതിയില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അഡ്മിഷന്‍, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷ നല്‍കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ കൈറ്റ് പ്രത്യേകമായി പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്ക്ക് സമഗ്രശിക്ഷാ കേരളം സ്‌കൂളുകളില്‍ എത്തിച്ചിരിക്കുന്ന വര്‍ഷാന്ത വിലയിരുത്തലിനുള്ള വര്‍ക്ക്ഷീറ്റുകള്‍ സംബന്ധിച്ച പവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതാനെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Test User: