X

പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ ശ്രമം പാളി;കോടതി ഉത്തരവ് നടപ്പാക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.13ന് ശേഷം പരീക്ഷ നടത്തിപ്പില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ്‌വണ്‍ പരീക്ഷയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. കേരളത്തിലെ ഭീതിജനകമായ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സുപ്രീംകോടതി വിധി. ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് തീരുമാനം പറഞ്ഞത്.

സെപ്തംബര്‍ 5 മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാറിന് സുപ്രീം കോടതിയില്‍ തിരിച്ചടി വന്നത്.സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നതാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ ആണ് ഹര്‍ജി സമര്‍പ്പിരുന്നത്‌.

Test User: