X

ഡിജിറ്റല്‍ ക്ലാസുകള്‍ ജൂണ്‍ 1 മുതല്‍ ; പ്രവേശനോത്സവം വെര്‍ച്വലായി നടത്തും

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സ്‌കൂളുകളിലെ പ്രവേശനോത്സവം വെര്‍ച്വലായി സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു

പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകും. സംസ്ഥാനത്തെ അധ്യാപക സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ജൂണ്‍ ഒന്നിന് നിര്‍വഹിക്കും . ഇതേ സമയത്ത് സ്‌കൂളുകളിലും സമാന്തരമായി പ്രവേശനോത്സവം ഘടിപ്പിക്കും.

ഈ അധ്യാന വര്‍ഷം വിക്ടേഴ്‌സ് ചാനലിന് ഒപ്പം തന്നെ ഓണ്‍ലൈനായും കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം ഉണ്ടാകും. ഡിജിറ്റല്‍ ക്ലാസ്സ് വര്‍ക്ക് സമാന്തരമായി തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും

എസ്എസ്എല്‍സി മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി ക്യാമ്പുകള്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച 19 പൂര്‍ത്തിയാക്കും. ജൂണ്‍ ഒന്നുമുതല്‍ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

Test User: