മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഗുജറാത്തി ഹാളില്‍ സംഘടിപ്പിച്ച ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് അനുസ്മരണ സമ്മേളനം പ്രൗഢവും രാഷ്ട്രീയ കേരളം ആഗ്രഹിച്ചതും ഉറ്റുനോക്കിയതുമായി. മുന്നണി രാഷ്ട്രീയ മാറ്റത്തെ കുറിച്ചോ നിലപാടുകളെക്കുറിച്ചോ കെ.എം മാണി സമ്മേളനത്തില്‍ പരാമര്‍ശമൊന്നും നടത്തിയില്ല.
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വേദിയാണ് ഇതെന്നും എല്ലാവരും ആഗ്രഹിക്കുന്നതാണിതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.എം മാണിയെ സാക്ഷിയാക്കി വ്യക്തമാക്കുമ്പോള്‍ വേദിയും സദസ്സും ഇളകി.
എന്നാല്‍, ട്രെയിന്‍ വൈകി ഉമ്മന്‍ചാണ്ടി സമ്മേളനത്തിന്റെ അവസാനത്തിലെത്തിയപ്പോഴും അദ്ദേഹത്തെ കാത്ത് കെ. എം മാണി വേദിയില്‍ ഇരുന്നതും പ്രസംഗം ശ്രദ്ധാപൂര്‍വ്വം കേട്ടതും ജനാധിപത്യ മുന്നണിയുടെ ശുഭസൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
ശാരീരിക അവശതകള്‍ മാറ്റിവെച്ച് ലീഗ് ഹൗസിലെത്തി കണ്ടതിനും സമ്മേളനത്തിന് എത്തിയതിനും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കെ.എം മാണിക്ക് പ്രത്യേകം നന്ദിയറിയിച്ചാണ് പ്രസംഗം തുടങ്ങിയത്. മുസ്‌ലിംലീഗ് നേതാക്കളുടെ സേ വനങ്ങ ള്‍ എടു ത്തുപറഞ്ഞ ാ ണ് കെ. എം മാണി ഇ അഹമ്മദ് അ നുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചത്.
ഇ അഹമ്മദ് ഉള്‍പ്പെടെയുള്ള മുന്‍കാല നേതാക്കള്‍ അസ്ഥിവാരമിട്ട യു.ഡി.എഫിന്റെ ശക്തിക്കും ഓജസിനും മുതല്‍കൂട്ടായി അനുസ്മരണ സമ്മേളനം മാറിയത് ജനാധിപത്യ പോരാട്ടത്തിന് കരുത്തായി ജ്വലിച്ചു.
ആയിരങ്ങള്‍ ഒഴുകിയെത്തിയ അനുസ്മരണ സമ്മേളനം ഇ അഹമ്മദിനെ സ്‌നേഹിച്ച അദ്ദേഹം സ്‌നേഹിച്ചവരുടെ പ്രാത്ഥനാഞ്ജലിയായി. മുസ്്‌ലിംലീഗ് ദേശീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.