തിരുവനന്തപുരം: ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം.
ഇനി മുതല്‍ അപേക്ഷകള്‍ നേരിട്ട് മെഡിക്കല്‍ ബോര്‍ഡ് സ്വീകരിക്കില്ല ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയെന്ന് സംസ്ഥാന ഭിന്ന ശേഷി കമ്മീഷണര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.swavambancard.gov.in എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കുക.