കൊച്ചി: മന്ത്രി കെ രാജന്‍, മുന്‍ മന്ത്രി കെ കെ ശൈലജ എന്നിവരുള്‍പ്പടെയുള്ളവരുടെ ഫെയ്‌സ് ബുക്ക് പേജുകള്‍ ഹാക്ക് ചെയ്തു.വ്യാജ സൈറ്റുകളിലൂടെ പണം തട്ടിയെടുക്കാനും മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും വേണ്ടിയായിരുന്നു ശ്രമം. വ്യാജ ലോട്ടറിയുടെയും വിവരങ്ങള്‍ ചോര്‍ത്തുന്ന ലിങ്കുകളും പേജുകളില്‍ പോസ്റ്റ് ചെയ്തായിരുന്നു തട്ടിപ്പ്.
മന്ത്രി കെ രാജന്റെ ഫെയ്‌സ് ബുക്ക് പേജില്‍ നിന്നു മാത്രം ഇത്തരത്തിലുള്ള 2000 ലേറെ പോസ്റ്റുകളാണ് സൈബര്‍ വിദഗ്ധര്‍ നീക്കം ചെയ്തത്.
കൊച്ചി കോര്‍പറേഷന്‍ മേയര്‍ അനില്‍കുമാര്‍, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, കുന്നത്തുനാട് മുന്‍ എംഎല്‍എ വി.പി.സജീന്ദ്രന്‍,
മന്ത്രി വി.എന്‍.വാസവന്‍, മുന്‍ മന്ത്രി കെ.കെ.ശൈലജ തുടങ്ങി നിരവധി പേരുടെ ഫെയ്‌സ്ബുക് പേജുകള്‍ അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.