കൊച്ചി: ആര്‍ക്കും ചികിത്സ ഫണ്ട് പിരിക്കാം എന്ന അവസ്ഥ പാടില്ലെന്ന് ഹൈക്കോടതി.ക്രൗഡ് ഫണ്ടിങ് സര്‍ക്കാര്‍ നിരീക്ഷണമെന്ന് കോടതി പറഞ്ഞു.
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് സര്‍ക്കാര്‍ ചികിത്സ ഉറപ്പാക്കാന്‍ കോടതി ഇടപ്പെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.സംസ്ഥാനത്ത് ആര്‍ക്കും പണം പിരിക്കാം എന്ന അവസ്ഥ പാടില്ല.
ഇത്തരം പണ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്ന് കോടതി പറഞ്ഞു. പണത്തിന്റെ ഉറവിടം അറിയാന്‍ സംവിധാനം വേണം.
ചാരിറ്റി നടത്തുന്ന യൂട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ ഇത്തരം ഇടപാടുകള്‍ക്കായി നല്‍കുന്നു എന്നും കോടത് ചോദിച്ചു. ഇത്തരം വിഷയങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് കോടതി പറഞ്ഞു.