തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിരപ്പിൽ സ്വദേശി രാജി ആണ് മരിച്ചത്. അയൽവാസി കൂടിയായ ഗിരീഷ് എന്ന യുവാവാണ് കൊലപാതകം നടത്തിയത്.
അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലയുടെ കാരണമെന്ന് പ്രാഥമിക നിഗമനം. ഗിരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.