മുഖ്യമന്ത്രിയും സി.പി.എമ്മും ജമാഅത്തെ ഇസ് ലാമിയും ആർ. എസ്.എസും തമ്മിലുള്ള ചർച്ചയെക്കുറിച്ച് വിമർശിക്കുന്നത് സർക്കാരിൻ്റെ നികുതിക്കൊള്ളയെയും മറ്റും മറച്ചു പിടിക്കാനാണെന്ന് മുസ് ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്തയുമായി മുസ് ലിം ലീഗിന് യാതൊരു പ്രശ്നവുമില്ല. സി.ഐ.സി യുമായി വേദി പങ്കിട്ടത് യാദൃശ്ചികം മാത്രമാണ്. സമസ്ത തീരുമാനത്തെ ലീഗോ പാണക്കാട് തങ്ങന്മാരോ ഒരു കാലത്തും തള്ളിപ്പറഞ്ഞ ചരിത്രമില്ല. അതുണ്ടാവുകയുമില്ല. എത്രയോ കാലമായി സി.പി.എം ജമാഅത്തിൻ്റെ കൂടെ ആയിരുന്നില്ലേ എന്ന് അദ്ദേഹം പരിഹസിച്ചു.
വ്യവസായ വകുപ്പ് പുതിയ സംരംഭങ്ങളെക്കുറിച്ച് റിപ്പോർട്ട് ഇറക്കിയതിൽ തട്ടുകടകൾ പോലുമുണ്ടെന്നും ഇതല്ല യഥാർത്ഥ വ്യവസായ പുരോഗതിയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുസ് ലിം ലീഗ് സംസ്ഥാ’ ന കൗൺസിൽ നാളെ ചേരും. ഐകകണ്ഠേനയാകും തീരുമാനങ്ങൾ .