സി .പി.എം-ആര്‍.എസ്.എസ് ചര്‍ച്ചക്ക് ശേഷം സി.പി.എമ്മുകാര്‍ കേരളത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് യുവാക്കളെ കൊലപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.യു.ഡി.എഫിനെ വലിച്ചിഴച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണ്. ഡല്‍ഹിയിലുള്ള സംഘടനകള്‍ ചര്‍ച്ച നടത്തിയതിന് കേരളത്തിലുള്ള യു.ഡി.എഫ് മറുപടി പറയണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. 42 വര്‍ഷം ജമാഅത്തെ ഇസ്‍ലാമിയുമായി ചങ്ങാത്തം സ്ഥാപിച്ചവരാണ് സി.പി.എം എന്നും അന്നവര്‍ക്ക് ജമാഅത്തെ ഇസ്‍ലാമി വര്‍ഗീയ കക്ഷിയായിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
”ജമാഅത്തെ ഇസ്‍ലാമി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയത് മുതല്‍ 2019 വരെ 42 വര്‍ഷക്കാലം സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു. അന്നൊന്നും സി.പി.എമ്മിന് അവര്‍ വര്‍ഗീയ കക്ഷിയായിരുന്നില്ല. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്കെതിരായ നിലപാടുകളുടെ ഭാഗമായി അവര്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിച്ചതോടെയാണ് സി.പി.എമ്മിന് അവര്‍ വര്‍ഗീയ കക്ഷിയായത്. ജമാഅത്തെ ഇസ്‍ലാമിയുടെ ആസ്ഥാനത്ത് ചെന്ന് മാറി മാറി വന്ന അമീറുമാരെ പിണറായി വിജയന്‍ എത്രയോ തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു സുപ്രഭാതത്തില്‍ അവരെ തള്ളിക്കളയുകയാണ്”- വി.ഡി സതീശന്‍ പറഞ്ഞു.