കണ്ണൂര്‍ : കണ്ണൂര്‍ സിപിഎമ്മില്‍ 17 പേര്‍ക്കെതിരെ അച്ചടക്ക നടപടി. സി പി എം ജില്ലാ കമ്മിറ്റി അംഗവും ആന്തൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍പേഴ്‌സണും മന്ത്രി എം വി ഗോവിന്ദന്‍ന്റെ ഭാര്യയുമായ പികെ ശ്യാമളയെ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിച്ചതിനാണ് 17 പേര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുന്നത്.
2 ഏരിയ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് നടപടി. കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ന്റെ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് ആധാരം ആയിട്ടാണ് നടപടി. ഈ പോസ്റ്റില്‍ അനുകൂലിച്ച് പ്രതികരണം നടത്തിയവര്‍ക്കും കൂടാതെ പി കെ ശ്യാമള ക്കെതിരെ മോശമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചവര്‍ക്കുമാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
സാജന്‍ന്റെ ആത്മഹത്യാ സംഭവം വിവാദമായതോടെ പി കെ ശ്യാമള ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചിരുന്നു.