X

ദേശീയഗാനം തെറ്റിച്ച് പാടി സിപിഐ

ദേശീയ ഗാനത്തിലെ വരികള്‍ തെറ്റി ചൊല്ലി സിപിഐ.സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചൊല്ലിയ ദേശീയഗാനത്തില്‍ ആണ് പിഴവ് സംഭവിച്ചത്.

ദേശീയ ഗാനത്തിലെ ആറാമത്തെ വരി കാനം രാജേന്ദ്രന്‍ തെറ്റിച്ച് ചൊല്ലുകയായിരുന്നു. കൃത്യമായ വരിക്ക് പകരം ‘ഉച്ഛല ജലധിക ജിംഗാ’ എന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പാടിയത്.

എംഎന്‍ സ്മാരകത്തിലാണ് കാനം രാജേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ബിനോയ് വിശ്വം, സത്യന്‍ മൊകേരി ,പി വസന്തം, മാങ്കോട് രാധാകൃഷ്ണന്‍ , വി പി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Test User: