തിരുവനന്തപുരം:പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒരു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു എന്നാണ് വിവരം. ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള രണ്ടു തൊഴിലാളികളെ നിരീക്ഷണത്തിലാക്കി.
സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
- 4 years ago
Test User
സത്യപ്രതിജ്ഞ വേദിയിലെ ഒരു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു : മൂന്നു പേര്‍ നിരീക്ഷണത്തില്‍
Related Post