തിരുവനന്തപുരം: കോവിഡ് മരണ കണക്കുകളിലെ സത്യം മറനീക്കി പുറത്ത്. മെയ് 12 ന് മാത്രം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡും കോവിഡാനന്തരം രോഗങ്ങളുമായി 70 പേര്‍ മരിച്ചതായി തുറന്ന് പറഞ്ഞിരിക്കുന്നു ഡോക്ടര്‍മാരുടെ സംഘടന. സംസ്ഥാനത്ത് ആകെ 95 പേര്‍ മരിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞ ദിവസത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം 70 പേര്‍ മരിച്ചതെന്ന് കേരളാ ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടിച്ചേഴ്‌സ് അസോസിയേഷന്‍ ( കെ.ജി.പി.എം.ടി.എ) തുറന്നടിച്ചിരിക്കുന്നത്.
അന്ന് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില് മൃതദേഹങ്ങള്‍ വെക്കാന്‍ സ്ഥലമുണ്ടായിരുന്നില്ല. 40 മുതദേഹങ്ങള്‍ സുക്ഷിക്കാന്‍ മാത്രമാണ് മോര്‍ച്ചറിയില്‍ സ്ഥലമുള്ളത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് മെഡിക്കല്‍ കോളജ് നല്‍കുന്ന വിശദീകരണം. അന്ന് 40 മരണമാണ് അവിടെ സംഭവിച്ചതെന്നാണ് പ്രിന്‍സിപ്പളുടെ പ്രസ്താവന. എന്നാല്‍ 70 പേരുടെ മരണം കാരണം അന്ന് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ആകെ പ്രയാസങ്ങളാിരുന്നു എന്നാണ് കെ.ജി.പി.എം.ടി.എ കുറ്റപ്പെടുത്തിയത്. ഞെട്ടിക്കുന്ന കണക്കാണിത്. എന്നാല്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല