അലഹബാദ്: ഏതെങ്കിലുമൊരു ഭാഷയെ ഒരു പ്രത്യേക മതവിഭാഗവുമായി ബന്ധപ്പെടുത്താന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉര്‍ദു അധ്യാപികയായ സനോവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
എയ്ഡഡ് സ്‌കൂളിലെ ഉര്‍ദു അധ്യാപികയായ തന്നെ പ്രദേശത്തെ മുസ്ലിം ജനസംഖ്യ 20 ശതമാനത്തില്‍ താഴെയാണെന്ന് ചൂണ്ടിക്കാട്ടി പിരിച്ചുവിട്ടതിനെ തിരെയാണ് നോവര്‍ കോടതിയെ സമീപിച്ചത്.ഒരു ഭാഷയെ ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗവു മായി ബന്ധപ്പെടുത്താന്‍ സാധിക്കില്ലെന്ന കാഴ്ചപ്പാടാണ് പ്രഥമദൃഷ്ട്യാ ഈ കോടതിക്കുള്ളതെന്ന് ജസ്റ്റിസ് അശ്വിനികുമാര്‍ മിശ്ര പറഞ്ഞു.
മുസ്ലിം സമുദായം ന്യൂനപ ക്ഷമായ സ്ഥലങ്ങളിലും ഉര്‍ദു ഒരു ഭാഷയായി പഠിപ്പിക്കാനാവുമെന്നും വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.
മത നിരപേക്ഷ രാജ്യത്ത് മുസ്ലിം ജനസംഖ്യ കുറവാണന്ന കാരണത്താല്‍ ഉര്‍ദു അധ്യാ പികയെ പിരിച്ചുവിട്ട് നടപടി പ്രഥമദൃഷ്ട്യാ തെറ്റാണെന്നും കോടതി വ്യക്തമാക്കി. 20 ശതമാനമെങ്കിലും മുസ്ലിം ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ മാത്രമേ ഉര്‍ദു അധ്യാപകരെ നിയമിക്കേണ്ടതുള്ളൂ എന്ന ഗവണ്‍മെന്റിന്റെ നയത്തിന്റെ ഭാഗമായാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നു ഹരജിക്കാരി കോടതിയില്‍ ചൂണ്ടി ക്കാട്ടിയിരുന്നു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നയം അറിയി ക്കാന്‍ പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് ക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു. കേസ് 16ന് വീണ്ടും പരിഗണിക്കും.