ആലപ്പുഴ : ദേശീയപാത 66 ല്‍ ചേര്‍ത്തല മുതല്‍ അരൂര്‍ വരെയുള്ള ഭാഗങ്ങളില്‍ നവീകരണ പ്രവര്‍ത്തിയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ എ എം ആരിഫ് എം പി യുടെ പരാതി.
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എംപി പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന് കത്തയച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നും പരിശോധിക്കണമെന്നും ആണ് എംപിയുടെ ആവശ്യം.
36 കോടി രൂപ ചെലവിട്ട് ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് ഈയിടെയാണ് റോഡ് നവീകരിച്ചത്. എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടപ്പോഴേക്കും റോഡ് ശോചനീയാവസ്ഥയില്‍ എത്തുകയായിരുന്നു.