X

‘ഓരോ തവണ പ്യുവര്‍ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ കയറുമ്പോഴും നഷ്ടപ്പെട്ടു പോകുന്നത് ഇന്ത്യന്‍ ഭരണഘടന’!; പ്രതികരണവുമായി പ്രൊഫസര്‍ അരുണ്‍ കുമാര്‍

നമ്മളെല്ലാവരും ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ നമ്മുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ പോലും പലരുടെയും അഭിപ്രായങ്ങള്‍ക്ക് വില നല്‍കേണ്ടതുണ്ട്. ഇഷ്ടമുള്ളത് കഴിക്കാനോ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം കുറഞ്ഞുവരുന്ന ഒരു സാഹചര്യം ആണ ഇന്ന് നിലനില്‍ക്കുന്നത്. ഇത്തരത്തിലുള്ള ഒരു പ്രതികരണവുമായാണ് മുന്‍ മാധ്യമപ്രവര്‍ത്തകനും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുണ്‍ കുമാര്‍ നടത്തിയിരിക്കുന്നത്. ഓരോതവണ പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ടുപോവുകയാണ്.

ഭക്ഷണത്തിലും അയിത്തം കല്‍പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യമെന്നും അരുണ്‍കുമാര്‍ പറയുന്നു. കൊല്ലം ശാസ്താംകോട്ടയില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാട്രിമോണിയല്‍ സൈറ്റില്‍ മാത്രമല്ല, നല്ല പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലും നല്ല ഒന്നാന്തരം ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത്, നമ്മളില്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസിക നിലയുള്ളതുകൊണ്ടാണ്.

പ്രസംഗത്തില്‍ നിന്ന് – ‘നമ്പൂതിരിയുടെ സദ്യവേണം, ആദിവാസിയുടെ സദ്യവേണ്ട, പോറ്റി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം, പ്യൂര്‍ വെജ് തന്നെ തിരഞ്ഞെടുക്കണം, ഭക്ഷണത്തിലും അയിത്തം കല്‍പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. അവിടെയാണ് ഭരണഘടനയെ നാം തോല്‍പ്പിക്കുന്നത്. ഓരോ തവണ മസാലദോശ കഴിക്കാന്‍ പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരര്‍ത്ഥത്തില്‍ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു.

 

webdesk12: