മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി. രണ്ടു വര്‍ഷത്തിനിടെ നഗരസഭയില്‍ നടത്തിയ താല്‍ക്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ആയ വി.എ ശ്രീകുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക തസ്തികളില്‍ ഒഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്.നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 ഒഴിവുകള്‍ ഉണ്ടെന്നും ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ പാര്‍ട്ടി കൈക്കൊള്ളണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
മേയറുടെ കത്തിന് പിന്നാലെ നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും മരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഡി.ആര്‍. അനില്‍ അയച്ച മറ്റൊരു കത്തും പുറത്ത് വന്നിട്ടുണ്ട്.മേയറുടെ കത്ത് പുറത്തുവന്നതോടെ പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.