X

ശിവശങ്കറിന്റെ വാട്സാപ് സന്ദേശം നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ?; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍

ലൈഫ് മിഷന്‍ വിഷയത്തില്‍ സഭയില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും മുഖ്യമന്ത്രിയും തമ്മില്‍ വാക്ക്‌പോര്. കേരളം കണ്ട ശാസ്ത്രീയമായ അഴിമതിയാണ് ലൈഫ് മിഷന്‍ അഴിമതിയെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മുഖ്യമന്ത്രിയും സ്വപ്നയും കോണ്‍സുലേറ്റില്‍ കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം ആരോപിച്ചു. ഇ.ഡി.കൊടുത്ത റിപ്പോര്‍ട്ട് തെറ്റാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ തയ്യാറുണ്ടോ എന്നും കുഴല്‍നാടന്‍ ചോദിച്ചു. അതേസമയം ആരോപണങ്ങള്‍ കള്ളമാണെന്നും എല്ലാം നേരത്തെ വിശദീകരിച്ച കാര്യങ്ങളാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

webdesk13: