തിരുവനന്തപുരം : സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കാന്‍ കഴിയില്ലെന്ന് സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ടി പി ആര് നിരക്ക് 8 ശതമാനമോ അതില്‍ താഴെ എങ്കിലും വന്നാല്‍ മാത്രമേ തീയറ്റര്‍ തുറക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂ. കോവിഡ് മരണവും കോവിഡും കൂടി വരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ വരെയെങ്കിലും തീയറ്ററുകള്‍ തുറക്കുന്ന കാര്യം ബുദ്ധിമുട്ടാകും എന്നും മന്ത്രി പറഞ്ഞു.
ബിഗ് ബജറ്റ് ചിത്രങ്ങളായ മരക്കാര്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ഇതിനോടകം പ്രതിസന്ധിയിലാകും. ഇത്തരത്തില്‍ ആണെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഓ ടി ടി യിലേക്ക് ചേക്കാറനുള്ള സാധ്യതയും കാണുന്നു.