കാസര്‍ക്കോട് : ശ്വസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. കാസര്‍ക്കോട് നുള്ളിപ്പാടിയിലാണ് സംഭവം, സത്യേന്ദ്രന്‍ രഞ്ജിനി ദമ്പതികളുടെ മകന്‍ അന്‍വേദാണ് മരിച്ചത്.
ഇന്നലെ രാത്രി ശ്വസതടസം അനുഭവപ്പെട്ട കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്സ് മോര്‍ട്ടം നടത്തിയപ്പോഴാണ് വണ്ട് കുടുങ്ങിയതാണ് മരണ കാരണമെന്ന് കണ്ടത്തിയത്.