X

തലയിലെഴുതിയ തലക്കുട നിര്‍മ്മാണത്തില്‍ മുഴുകി രാമന്‍ കുട്ടി

 

ബാലുശ്ശേരി: തലയിലെഴുതി വെച്ച തലക്കുട നിര്‍മ്മാണത്തില്‍ മുഴുകി രാമന്‍ കുട്ടി. കോവിഡിന്റെ പ്രതിരോധ വീട്ടിലിരിപ്പിലും നാടു മറന്നു കൊണ്ടിരിക്കുന്ന പനയോലക്കുട നിര്‍മാണ സജീവതയില്‍ തന്നെയാണ് നന്‍മണ്ട അരേനപ്പൊയിലില്‍ മാണിക്യ തിരുകണ്ടി രാമന്‍ കുട്ടി. തൊപ്പിക്കുട നിര്‍മ്മാണത്തിന്റെ ഗോള്‍ഡന്‍വര്‍ഷമാണാഘോഷിക്കുന്നത്.മഴ പോലും കണക്ക്ക്കൂട്ടലുകള്‍ തെറ്റിച്ചു പെയ്യുകയാണ്. വയലുകളില്‍ നിന്ന് കന്നും കലപ്പയും അപ്രത്യക്ഷമായിക്കഴിഞ്ഞു. യന്ത്രങ്ങള്‍ യഥേഷ്ടമെത്തി വിത്തിടലും മണ്ണിളക്കലും കൊയ്ത്തും എന്തിന് നാട്ടിപ്പാട്ടു വരെ പാടുന്നു.

വയലിലെ ചളിയിലിറങ്ങി ഇരുകൈയ്യും മെനക്കെട്ട്കര്‍ഷകര്‍ ഇറങ്ങേണ്ടതില്ല. വെയിലും മഴയും തളര്‍ത്താതിരിക്കാന്‍ പനയോല തൊപ്പിക്കുട ചൂടേണ്ടതുമില്ലാതായിരിക്കുന്നു. വര്‍ണ്ണപ്പൊലിമയുള്ള ശീലക്കുടകള്‍ ചൂടിവയല്‍ വരമ്പിലെ കാഴ്ചക്കാരായി നാടാകെ മാറി. എന്നിട്ടും മണ്ണിലും ചളിയിലും അധ്വാനിക്കുന്ന വലിയൊരു വിഭാഗം കര്‍മ്മനിരതരായി കര്‍ഷക ചിഹ്നംപതിപ്പിച്ചു തന്നെ നാട്ടിന്‍ പുറങ്ങളിലുണ്ട് അവരിലാണ് രാമന്‍കുട്ടിയുടെ പ്രതീക്ഷ മുഴുവന്‍. തൊപ്പിക്കുട ചോദിച്ചെത്തുന്ന വര്‍ക്ക് രാമന്‍ കുട്ടി ശരിക്കും മാണിക്യമാണ്.പടിയിറങ്ങിക്കഴിഞ്ഞ യീ കുട നിര്‍മ്മാണം നിസ്സാരമായി തോന്നുമെങ്കിലും കരവിരുതോടൊപ്പം ക്ലേശമേറെയുള്ള പണി തന്നെയാണെന്ന് രാമന്‍ കുട്ടി പറയുന്നു.

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവും പനയില്‍ കയറി പനയോല വെട്ടി കിട്ടുവാനുള്ള ഭാരിച്ച ചെലവും.പിന്നെ അത് വേനലില്‍ ഉണക്കി പാകമാക്കലുമെല്ലാം ഈ വര്‍ത്തമാന യന്തരീക്ഷത്തില്‍ ബുദധിമുട്ടേറ്റുന്നതായി അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. നാട്ടില്‍ നിന്നും മുളകള്‍ നാമവശേഷമായിക്കൊണ്ടിരിക്കുന്ന യവസ്ഥ കൂടി കുടയുടെ നിര്‍മ്മാണത്തിനു വിഘാതമാകുന്നു. രണ്ടു ദിവസം കൊണ്ടേ ഒരു തലക്കുട പൂര്‍ത്തിയാക്കാന്‍ കഴിയൂ. അധ്വാനത്തിനും ഇന്നത്തെ ജീവിതരീതിക്കനുസരിച്ചുള്ള കൂലിയില്ല. ഇക്കുറിയും കോവിഡ് പകര്‍ച്ചാഭീഷണിയായിരിക്കാം അയല്‍പക്ക ദേശക്കാരൊന്നും എത്തി നോക്കാാറില്ലായെന്നും രാമന്‍കുട്ടി തെല്ലു സങ്കടത്തോടെ തന്നെ പറഞ്ഞു തീര്‍ത്തു.

web desk 1: