വിദേശനിക്ഷേപവും വിനിമയവിപണിയില്‍ രൂപ കൈവരിച്ച നേട്ടവും ഓഹരി സൂചികയുടെ കുതിച്ചുചാട്ടത്തിന് വഴിതെളിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി വാരാന്ത്യം റെക്കോര്‍ഡ് പ്രകടനം കാഴ്ച്ച വെച്ചത് ബുള്‍ ഇടപാടുകാരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. നിഫ്റ്റി 260 പോയിന്റ് കഴിഞ്ഞവാരം ഉയര്‍ന്നു. പിന്നിട്ട രണ്ടാഴ്ചകളില്‍ സൂചിക മുന്നേറിയത് 758 പോയിന്റാണ്. ഈ മാസം ഇതിനകം സൂചിക 5.5 ശതമാനം വര്‍ധിച്ചു. പിന്നിട്ടവാരം ബോംബെ സെന്‍സെക്‌സ് 882 പോയിന്റ് വര്‍ധിച്ചു.
എസ് ബി ഐ, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, കൊട്ടക്മഹീന്ദ്രബാങ്ക്, ഇന്‍ഡസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഐ റ്റിസി, റ്റിസിഎസ്, ഇന്‍ഫോസീസ്, എച്ച് സി എല്‍, മാരുതി, എംആന്റ് എം, ബജാജ് ഓട്ടോ തുടങ്ങിയവയുടെ നിരക്ക് ഉയര്‍ന്നപ്പോള്‍ എയര്‍ടെല്‍, സണ്‍ ഫാര്‍മ്മ, എച്ച് യു എല്‍ തുടങ്ങിയവ തളര്‍ന്നു.
ബോംബെ സെന്‍സെക്‌സ് ജൂണ്‍ ജൂലൈ കാലയളവില്‍ ഉറ്റുനോക്കുക 53,000- 54000 പോയിന്റിനെയാവും. 50,540 ല്‍ നിന്ന് 50,724 ലേക്ക് ഉയര്‍ന്നാണ് ട്രേഡിങിന് തുടക്കം കുറിച്ചത്. ആഭ്യന്തര വിദേശഫണ്ടുകളുടെ പിന്‍ബലത്തില്‍ സെന്‍സെക്‌സ് 51,000 പോയിന്റും കടന്ന് 51,529 വരെ ഉയര്‍ന്നങ്കിലും വെള്ളിയാഴ്ച മാര്‍ക്കറ്റ് ക്ലോസിങ് നടക്കുമ്പോള്‍ 51,422 പോയിന്റിലാണ്. ഈവാരം 51,812 ലും 52,203 പോയിന്റിലും വിപണിക്ക് തടസം നേരിടാം. ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനക്കാരായി മാറിയാല്‍ 50,747 ലും 50,073 പോയിന്റിലും താങ്ങുണ്ട്.
നിഫ്റ്റി സൂചിക 50 ഡിഎംഏയ്ക്ക് മുകളില്‍ നീങ്ങുന്നത് ബുള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പ്രതീക്ഷ പകരുന്നു. 15,175 ല്‍ ഓപ്പണ്‍ ചെയ്ത മാര്‍ക്കറ്റ് ഒരവസരത്തില്‍ 15,145 ലേക്ക് തളര്‍ന്നെങ്കിലും വ്യാഴാഴ്ചത്തെ മെയ് സീരീസ് സെറ്റില്‍മെന്റിന് മുന്നോടിയായി 15,336 ലെ പ്രതിരോധം വിപണി മറികടന്നു. വെള്ളിയാഴ്ച റെക്കോര്‍ഡായ 14,431 ഭേദിച്ച് 14,469 പോയിന്റിലെത്തിയതിനിടയില്‍ ഒരുവിഭാഗം ഫണ്ടുകള്‍ പ്രോഫിറ്റ് ബുക്കിങ്ങിന് ഉത്സാഹിച്ചതോടെ മാര്‍ക്കറ്റ് ക്ലോസിങില്‍ നിഫ്റ്റി 15,435 ലേക്ക് താഴ്ന്നു. ഈവാരം 15,554 പോയിന്റില്‍ തടസം നിലനില്‍ക്കുന്നു, വിപണി തിരുത്തലിന ്ശ്രമിച്ചാല്‍ 15,23015,025 ല്‍ താങ്ങുണ്ട്. ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 72.81 ല്‍ നിന്ന് 72.30 ലേക്ക് ശക്തിപ്രാപിച്ച ശേഷം ക്ലോസിങില്‍ 72.42 ലാണ്. വിദേശഫണ്ടുകള്‍ പോയവാരം 2701 കോടി രൂപയുടെ നിക്ഷേപം നടത്തിയതിനിടയില്‍ 661 കോടിരൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ആഭ്യന്തരഫണ്ടുകള്‍ വില്‍പ്പനക്കാണ് മുന്‍തൂക്കംനല്‍കിയത്, അവര്‍ 1711 കോടിയുടെ വില്‍പ്പനയും 1387 കോടിരൂപയുടെ നിക്ഷേപവും നടത്തി. വിദേശ നാണയകരുതല്‍ ശേഖരം മെയ് മൂന്നാംവാരം 2.9 ബില്യന്‍ ഡോളര്‍ ഉയര്‍ന്ന് റെക്കോര്‍ഡായ592 ബില്യന്‍ ഡോളറിലെത്തി.
ഈ മാസത്തെ വാഹനവില്‍പ്പനയുടെ കണക്കുകള്‍ ഈവാരം പുറത്തു വരും. മാരുതി സുസുക്കി, ടാറ്റമോട്ടോഴ്‌സ്, ടിവിഎസ്‌മോട്ടോര്‍, അശോക് ലെയ്‌ലാന്‍ഡ്, ബജാജ്ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഐഷര്‍മോട്ടോഴ്‌സ് എന്നിവയുള്‍പ്പെടെയുള്ള വാഹന വില്‍പ്പനവിവരം വിപണിയെ സ്വാധീനിക്കും. ലോക്ക് ഡൗണ്‍ മൂലം ഇരുചക്രവാഹനവില്‍പ്പനയില്‍ 37 ശതമാനവുംയാത്രവാഹനങ്ങളില്‍ 69 ശതമാനവും വാണിജ്യവാഹനങ്ങള്‍ 74 ശതമാനവും മുചക്രവാങ്ങളുടെവില്‍പ്പന 19 ശതമാനവും ട്രാക്ടര്‍ വില്‍പ്പനയില്‍ 21 ശതമാനവും കുറയാന്‍ ഇടയുണ്ട്. റിസര്‍വ് ബാങ്ക് ഈ വാരം യോഗം ചേരും. സാമ്പത്തിക വ്യാവസായിക മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുതുന്നതിനൊപ്പം പണപ്പെരുപ്പത്തിലെ കുതിച്ചുചാട്ടവും ചര്‍ച്ച ചെയ്യാം.