X

ബഫര്‍സോണ്‍ ഒരു കിലോമീറ്ററായി തീരുമാനിച്ചത് എന്തിനുവേണ്ടിയാണ് മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ച് വിഡി സതീശന്‍

തിരുവന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
എന്തിന് വേണ്ടിയാണ് ബഫര്‍സോണ്‍ ഒരു കിലോമീറ്ററായി മന്ത്രിസഭായോഗം തീരുമാനിച്ചതെന്നും, നിലവിലെ ഉത്തരവ് റദ്ദാക്കുന്നതിന് മുന്‍പ് ഇത്തരത്തില്‍ രണ്ടാമതൊരു ഉത്തരവ് ഇറക്കിയത് എന്തിന് വേണ്ടിയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് ഓഗസ്റ്റ് 29ന് സര്‍ക്കാരിന് ലഭിച്ചതാണ്.

ഇതില്‍ ഒരുപാട് അവ്യക്തകളും പൊരുത്തക്കേടുകളും നിറഞ്ഞതായിരിന്നിട്ടുകൂടിയും ഇത് സുപ്രീംകോടതിയില്‍ പോയാല്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അറിഞ്ഞിട്ടും എന്തിനുവേണ്ടിയാണ് മൂന്നര മാസക്കാലം റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത്. ഈ കാലയളവില്‍ മാന്വല്‍ സര്‍വേ നടത്തി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാമായിരുന്നു. പൂര്‍ണമല്ലാത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ പേരില്‍ കോടതിയുടെ ഭാഗത്തുനിന്നും സംസ്ഥാനത്തിന് വിരുദ്ധമായ നടപടിയുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കെമൊയെന്നും അദ്ദേഹം ചോദിച്ചു.
2016 മുതല്‍ സര്‍ക്കാരിന്റെ ഈ സര്‍ക്കാരിന്റെ നിലപാട് ഇത് തന്നെയായിരുന്നു ഈ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ട്.
ഒന്നുകില്‍ ഈ സര്‍ക്കാര്‍ ഉറക്കത്തിലാണ്, അല്ലെങ്കില്‍ ദുരൂഹത കൊണ്ട് ഉറക്കം നടിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

 

Test User: