തിരുവനന്തപുരം: പരിസ്ഥിതിക്കെതിരല്ലെന്നും എന്നാല്‍ ബഫര്‍സോണ്‍ വിഷയത്തില്‍ പള്ളി ജനങ്ങള്‍ക്കൊപ്പമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കബാവ.ജനങ്ങളുടെ ഉത്കണ്ഠ കണക്കിലെടുക്കേണ്ടതുണ്ട്. ജനങ്ങള്‍ ജീവിതം അല്ലെങ്കില്‍ മരണം എന്ന സിറ്റുവേഷനിലാണ്. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതികരണം എങ്ങനെയാണെന്ന് പറയാനാകില്ലെന്ന് ക്ലീമീസ് ബാവ അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് സാറ്റലൈറ്റ് സര്‍വേ നടത്തുന്നതെന്ന കാര്യം അംഗീകരിക്കുന്നു. അതേസമയം അവിടെ ജീവിക്കുന്ന ജനങ്ങള്‍ എവിടെ പോകും?. കര്‍ഷകരായ ജനങ്ങളുടെ പ്രശ്‌നം എന്തുകൊണ്ട് ഗൗരവത്തോടെ കാണുന്നില്ല?. ആര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്…ജനങ്ങള്‍ക്കോ, അതോ മൃഗങ്ങള്‍ക്കോ?. ക്ലിമീസ് ബാവ ചോദിച്ചു.എന്തിനാണ് എല്ലാ കടുവകളേയും സംരക്ഷിക്കാന്‍ കേരളം ബാധ്യത കാട്ടുന്നത് ?. അവയെ മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ അനുവദിക്കൂ. കാടുകള്‍ തമ്മില്‍ ബന്ധമുണ്ടാക്കിയാല്‍ മതി. കടുവകള്‍ക്കായി ഒരു വിശാല ഇടനാഴി ഒരുക്കികൊടുത്താല്‍ മതി. മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കണ്ടേയെന്നും ക്ലീമീസ് ബാവ ചോദിച്ചു.