വയനാട് മാനന്തവാടിയിലെ 19 വീടുകളില്‍ രക്തം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല.വീടിന്റെ തറയിലും ചുമരിലുമായാണ്
രക്തം കണ്ടത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയൊടെയാണ് 19 വീടുകളായി രക്തം കണ്ടെത്തിയത്.പലരും ആദ്യം അത് കഴുകി കളയുകയും ചെയ്തു.പീന്നീട് ആണ് സമാന രീതിയില്‍ മറ്റു വീടുകളിലും രക്തം കണ്ടെന്ന വിവരം പിന്നീടാണ് പുറത്തുവന്നത്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാനന്തവാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.രക്തത്തുള്ളികള്‍ പരിശോധക്കയച്ചു.പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വ്യകതത വരൂ എന്ന നിലാപാടിലാണ് പോലിസ്.സംഭവത്തില്‍ ആശങ്ക ഒഴിയാതെ നില്‍ക്കുകയാണ് നാട്ടുകാര്‍.