X

‘ഇന്ത്യ ഹിന്ദുരാഷ്ട്രമാകാന്‍ മുസ്‍ലിംകളെ കൂട്ടക്കൊല ചെയ്യണം’; വിഷംതുപ്പി ഹിന്ദുത്വ സന്യാസി ബജ്‌റങ് മുനി

ന്യൂഡല്‍ഹി: മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനവുമായി വിവാദ ഹിന്ദുത്വ സന്യാസി ബജ്‌റങ് മുനി. മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാതെ ഹിന്ദുരാഷ്ട്രം യാഥാര്‍ഥ്യമാകില്ലെന്ന് ബജ്‌റങ് പറഞ്ഞു.മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങളിലൂടെ ഏറെ കോളിളക്കം സൃഷ്ടിച്ചയാളാണ് ബജ്‌റങ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയ വിഡിയോയിലാണ് വംശഹത്യയ്ക്ക് ആഹ്വാനവുമായി ഇയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘ഭാരതം മുന്‍പ് ഹിന്ദു രാഷ്ട്രമായിരുന്നു. എന്നാല്‍, മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ചപ്പോള്‍ സ്വീകരിച്ച അതേ രീതി തന്നെ ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാന്‍ ഹിന്ദുക്കളും പിന്തുടരണം. മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുന്നതുവരെ ഹിന്ദുരാഷ്ട്രം സാധ്യമാകില്ല. ഹിന്ദുവിനെ ഉണര്‍ത്തിയാലും ആഹ്വാനം ചെയ്താലുമൊന്നും ഹിന്ദുരാഷ്ട്രമുണ്ടാകില്ല’-വിഡിയോയില്‍ ബജ്‌റങ് പറയുന്നു. ഖൈറാബാദിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദാസീന്‍ ആശ്രമത്തിന്റെ തലവനാണ് ബജ്‌റങ്.

webdesk12: