X

മദ്യവില്‍പ്പനശാലകളിലെ തിരക്കില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി:ബീവറേജ്കളിലെ തിരക്കില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. പുതുക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് മാത്രം ബാധകമാകുന്നു. മദ്യവില്‍പ്പനശാലക്ക് എന്തുകൊണ്ട് ബാധകം ആകുന്നില്ലെന്നും ജസ്റ്റിസ് ദേവ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കടകളില്‍ പോകുന്നവര്‍ കരുതുന്ന എല്ലാ രേഖകളും ഇനി ഇത്തരം മദ്യവില്‍പ്പനശാലകളിലും നിര്‍ബന്ധമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Test User: