കൊച്ചി: സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ബിവറേജസ് കോര്പ്പറേഷന് വെയര്‍ഹൗസ് ചാര്‍ജ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഒരാഴ്ചയായി ബാറുകള്‍ അടച്ചിട്ടത്.
ഇന്ന് മുതല്‍ ബിയറും വൈനും മാത്രമായിരുക്കും ലഭിക്കുക. വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് ബാര്‍ ഉടമകള്‍ അറിയിച്ചു.
വെയര്‍ഹൗസ് ചാര്‍ജ് ബാറുകള്‍ക്ക് 25 ശതമാനമായാണ് ബിവറേജസ് കോര്‍പ്പറോഷന്‍ കൂട്ടിയത്. എന്നാല്‍ ഈ വിലയില്‍ വില്‍പ്പന നടത്താന്‍ കഴിയില്ലെന്നും ഈ വിലയില്‍ പാഴ്സല്‍ വില്‍പ്പന നഷ്ടമാണെന്നും ബാര്‍ ഉടമകള്‍ പറയുന്നു. വിഷയത്തില്‍ ബാര്‍ ഉടമകളുടെ സംഘടന സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു.