കോഴിക്കോട്: കേരളത്തില്‍ ദുല്‍ഹിജ്ജ് മാസപിറവികാണത്തതിനാല് ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി തിങ്കള്‍ ദുല്‍ഹിജ്ജ് ഒന്നായി കണക്കാക്കിയതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21 ന് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര് എന്നിവര്‍ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ 20 നാണ് ബലിപെരുന്നാള്‍.