തീപാറുന്ന അർജന്റീന ഫ്രാൻസ് പോരാട്ടത്തിനൊടുവിൽ അർജന്റീനക്ക് ലോകകപ്പിൽ മുത്തമിടാനായി. ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരോട് നന്ദി അറിയിച്ച് അർജന്റീന ദേശീയ ടീം ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട്.
ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം ചൂടിയത്.അർജന്റീന ആരാധകരുടെ ശക്തി ഒട്ടും ചെറുതല്ല എന്ന് ലോകത്തെ കാണിക്കുക കൂടിയായിരുന്നു ഈ വർഷത്തെ ഖത്തർ വേൾഡ് കപ്പ് ഫൈനൽ. സമൂഹമാധ്യമങ്ങളിലും അതിലുപരി ഓരോ നാട്ടിൻപുറങ്ങളിലെയും ഫുട്ബോൾ ആരാധകരുടെ ആവേശവും ആഹ്ലാദവും കാണാൻ സാധിക്കുകയുണ്ടായി. നിരവധി പരിപാടികളും, പുണ്യ പ്രവർത്തികളും, പടുകൂറ്റൻ കട്ടോട്ടുകൾ മുതൽ ലക്ഷക്കണക്കിന് കട്ടൗട്ടുകൾ തുടങ്ങി ഫുട്ബോൾ ആരാധകരുടെ സ്നേഹം നമുക്ക് കാണാൻ സാധിച്ചു. അർജന്റീനയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ ഞായറാഴ്ച രാത്രി മുഴുവൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ ആഘോഷ പരിപാടികൾ ആണ് നടന്നത് .പലയിടത്തും ആരാധകരെ നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥർ പാടുപെട്ടു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് നേടിയത്.
ആദ്യ പകുതിയില്‍ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അര്‍ജന്‍റീനക്കെതിരെ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് രണ്ടു ഗോളടിച്ച് തിരിച്ചു പിടിച്ചിരുന്നു. ആദ്യ പകുതിയിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകളും. മെസ്സിയും ഡിമരിയയുമാണ് ആല്‍ബിസെലെസ്‌റ്റെകള്‍ക്കായി ഗോളുകള്‍ നേടിയത്.