X

അഞ്ചാം പനി: രോഗവ്യാപനം വർധിക്കുന്നു

നാദാപുരം: നാദാപുരത്ത് അഞ്ചാം പനി സ്ഥിരീകരിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. മൂന്നു വാര്‍ഡുകളില്‍ ചുരുങ്ങിയ കേസുകളുമായി ആരംഭിച്ച രോഗബാധ സമീപ പഞ്ചായത്തുകളിലേക്കും വ്യാപിച്ചത് ആരോഗ്യ മേഖലയില്‍ കടുത്ത ആശങ്കക്കിടയാക്കിയിട്ടുണ്ട്. നാദാപുരത്തിനുപുറമെ വളയം, നരിപ്പറ്റ, പുറമേരി, വാണിമേല്‍, കുറ്റ്യാടി, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

നാദാപുരം ഗവ. യു.പി സ്കൂളില്‍ രണ്ടു കുട്ടികള്‍ക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം നാദാപുരത്ത് മാത്രം 23 ആയി.നാദാപുരത്ത് 340 പേര്‍ കുത്തിവെപ്പെടുക്കാന്‍ ബാക്കിയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതില്‍ നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് പുതുതായി കുത്തിവെപ്പ് എടുത്തിരിക്കുന്നത്.

webdesk12: