X

ഗുരുമന്ദിരം അടിച്ചുതകര്‍ത്തു; നാലുപേര്‍ കസ്റ്റഡിയില്‍, എസ്‌എന്‍ഡിപി പ്രവര്‍ത്തകരെന്ന് സൂചന

ചേര്‍ത്തല വരാനാട് എസ്‌എന്‍ഡിപി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരം അടിച്ചു തകര്‍ത്തു.സംഭവവുമായി ബന്ധപ്പെട്ട് വരാനാട് സ്വദേശികളായ ജോണ്‍, ഗിരിധര്‍ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു പേര്‍ എസ്‌എന്‍ഡിപി പ്രവര്‍ത്തകരാണ് എന്നാണ് വിവരം. ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ചില ഭാരവാഹികളും യുവാക്കളും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമായതെന്നു പറയുന്നു. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഗുരുമന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവ സമയത്ത് പ്രതികളെല്ലാം മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

webdesk12: