ആലപ്പുഴ: ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ ബിജു കുര്യൻ ബോധപൂർവ്വം മുങ്ങിയത് എന്ന് കൃഷി മന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ബിജുവിനെ കുടുംബാംഗങ്ങൾ എന്നെ വിളിച്ച് ക്ഷമ ചോദിച്ചു എന്നും സഹോദരനുമായി ഫോണിൽ സംസാരിച്ചപ്പോൾ സംഘം തിരിച്ചെത്തിയശേഷം നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്നും പറഞ്ഞു. നല്ല ഉദ്ദേശത്തോടെയാണ് കർഷകസംഘത്തെ ഇസ്രായിലേക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കർഷകരെ തിരഞ്ഞെടുത്തു നിന്നും മന്ത്രി കൂട്ടിച്ചേർത്തു. ” ഞായറാഴ്ച രാവിലെ എങ്കിലും ബിജു സംഘത്തോടൊപ്പം ചേരും എന്ന് പ്രതീക്ഷിച്ചിരുന്നു രണ്ടു പെൺകുട്ടികളുടെ അച്ഛനാണ് ബിജു. വളരെ ആസൂത്രിതമായാണ് മുങ്ങിയത്. എന്തെങ്കിലും അപകടം ഉണ്ടായതായി അറിയില്ല. ഇസ്രായേലിലും എംബസിയിലും പരാതി നൽകി”.മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ കർഷക സംഘത്തിനൊപ്പം ഇസ്രയേലിൽ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ട് സുരക്ഷിതൻ ആണെന്നും അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞു.