കൊച്ചി: ഗാര്‍ഹിക പീഡന കേസില്‍ നടന്‍ ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. മുന്‍ ഭാര്യ അമ്പിളിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് ഹൈക്കാടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗാര്‍ഹിക പീഡനമാരോപിച്ച് മുന്‍ ഭാര്യ അമ്പിളി നല്‍കിയ കേസിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചവറ പോലീസിന് മുന്നില്‍ ഹാജരാകന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.