X

കോര്‍പ്പറേറ്റ് വല്‍ക്കരണം കേരളത്തെ സമ്പൂര്‍ണ്ണമായി തകര്‍ക്കുമെന്ന് പ്രൊഫസര്‍ മേരി ജോര്‍ജ്

അദാനി കേരളം വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും തിരുവനന്തപുരം വിഴിഞ്ഞം അദാനി പോര്‍ട്ട് വിരുദ്ധ ജാഗ്രതാ സമിതിയും ചേര്‍ന്നു സംഘടിപ്പിച്ച ധര്‍ണ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫ. മേരി ജോര്‍ജ്. കോര്‍പ്പറേറ്റ് വല്‍ക്കരണം കേരളത്തെ സമ്പൂര്‍ണ്ണമായി തകര്‍ക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഓഹരി കച്ചവടത്തെ ഊഹക്കച്ചവടമാക്കി അധികാരത്തില്‍ ഇരിക്കുന്നവരുടെ പിന്തുണയോടെ അദാനി വന്‍ ബിസ്സിനെസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ് ചെയ്തതെന്നും അത് നിലനില്‍ക്കില്ല എന്നും അവര്‍ ഓര്‍മിപ്പിച്ചു. വിഴിഞ്ഞത്തു തീരശോഷണം തടയുകയും അടിയന്തിരമായി പുനരധിവാസം സാധ്യമാക്കുകയും വേണം.

തിരുവനന്തപുരത്ത് വിഴിഞ്ഞം അദാനി പോര്‍ട്ട് വിരുദ്ധ ജാഗ്രതാ സമിതിയുടെ ചെയര്‍മാന്‍ ഇ പി അനില്‍ ന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണയില്‍ കെ എസ് എം ടി എഫ് വര്‍ക്കിംഗ് പ്രസിഡന്റ് ആന്റോ എലിയാസ്, മേഴ്സി മാത്യു, എ ജെ വിജയന്‍, ഡോ. സുരേന്ദ്രനാഥ്, ബാബുജി, ഷൈല കെ ജോണ്‍, സുശീലന്‍, അനില്‍കുമാര്‍ പി വൈ , ഉദയനന്‍ നായര്‍, പ്രസാദ് സോമരാജന്‍, ഡോ. ഒ ജി സജിത തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തില്‍ എല്ലാ ജില്ലകളും കേന്ദ്രീകരിച്ചു ‘അദാനി ക്വിറ്റ് കേരള’ എന്ന മുദ്രാവാക്യമുയര്‍ത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

webdesk12: