X

വിചാരണ നീണ്ടുപോവുന്നത് എന്തുകൊണ്ട്?; നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതി

നടിയെ അക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോകുന്നതിന്റെ കാരണം തിരക്കി സുപ്രീംകോടതി. നടപടികള്‍ വോഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിലാണ് കോടതി ഇടപെടല്‍. പുതുതായി സാക്ഷികളെ വിസ്തരിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി വിസ്തരിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

41 പുതിയ സാക്ഷികളെ വിസ്തരിക്കാനുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ദിലീപിന്റെ വാദങ്ങള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

webdesk12: