ആലപ്പുഴ: ബൈപ്പാസ് റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മരട് കൊടുവന്‍ തുരുത്ത് സ്വദേശി സുനില്‍ കുമാര്‍ ചെല്ലാനം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചയൊടെ ആലപ്പുഴ ബൈപാസിലെ വൈദ്യര്‍ ലൈല്‍ ക്രോസിന് അടുത്താണ് സംഭവം.ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ഭാഗത്തെക്കുമുള്ള കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.വണ്ടി വെട്ടി പൊളിച്ചാണ് നാലു പേരെയും പുറത്തെടുത്തത്.