X

പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു, തൃശൂരില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

ത്യശൂരില്‍ പതിനാറുകാരനെ മദ്യം നല്‍കി ട്യൂഷന്‍ ടീച്ചര്‍ പീഡിപ്പിച്ചതായി പരാതി.സംഭവത്തില്‍ ടീച്ചറെ കസറ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

ട്യൂഷന്‍ ടീച്ചര്‍ മദ്യം നല്‍കി ഉപദ്രവിച്ചുവെന്ന് കുട്ടി നല്‍കിയ രഹസ്യ മൊഴിയില്‍ പറയുന്നു.കുട്ടി സ്ഥിരമായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി കാര്യം പുറത്ത് പറഞ്ഞത്.തുടര്‍ന്ന് മണ്ണുത്തി പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ടീച്ചര്‍ക്ക് മക്കളൊന്നുമില്ല.കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അധ്യാപിക പൊലീസിനോട് സമ്മതിച്ചു.സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം അധ്യാപികയെ അറസ്റ്റ് ചെയ്തു.

Test User: