വിവാഹത്തിലൂടെ മകന്റെ സ്ഥാനം മാറ്റുന്നില്ലെങ്കില്‍, വിവാഹത്തിന് മകളുടെ പദവി മാറ്റാന്‍ കഴിയില്ലെന്നും കര്‍ണാടക ഹൈക്കോടതി ആവര്‍ത്തിച്ചു. ജനുവരി രണ്ടിന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് സമാനമായ നിരീക്ഷണം നടത്തിയിരുന്നു. 2001 ല്‍ ഓപ്പറേഷന്‍ പരാക്രമിനിടെ ജീവന്‍ നഷ്ടമായ സുബേദാര്‍ രമേഷ് ഖണ്ഡപ്പയുടെ മകള്‍ പ്രിയങ്ക പാട്ടീലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ആശ്രിത കാര്‍ഡ് നിഷേധിച്ചതിനെ തുടര്‍ന്ന് 2021ലാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്. വിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയ്‌ക്ക് സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ആശ്രിത കാര്‍ഡ് നിഷേധിച്ചത്. അച്ഛന്‍ മരിക്കുമ്ബോള്‍ പ്രിയങ്കയ്‌ക്ക് 10 വയസ്സായിരുന്നു പ്രായം.
2020ല്‍ കര്‍ണാടകയിലെ സര്‍ക്കാര്‍ കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ സംവരണം ലഭിക്കാന്‍ ആശ്രിത കാര്‍ഡ് ഉപയോഗിക്കാന്‍ പ്രിയങ്ക തീരുമാനിച്ചു. എന്നാല്‍ വിവാഹിതയാണെന്ന കാരണം പറഞ്ഞ് സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ഇത് നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രയങ്ക ഹര്‍ജി നല്‍കിയത്. വിഷയം സമത്വം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.